ലഹരിക്കെതിരെ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണം-രാജ്മോഹന്‍ ഉണ്ണിത്താല്‍ എം.പി


 പുത്തിഗെ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റി തൂഫാൻ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അംബേദ്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ്  രാജ്മോഹൻ ഉണ്ണിത്താൻ  എം.പി ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളെ കായികരംഗത്തേക്ക് ആകർഷിക്കുകയും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ലഹരി ഉപയോഗം യുവതലമുറയുടെ ഭാവിയെയും കുടുംബങ്ങളുടെ സമാധാനത്തെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, യുവാക്കൾ ലഹരിക്കെതിരെ ജാഗ്രത പുലർത്തണമെന്നും കായികരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണമെന്നും എം.പി. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. യുവാക്കളിൽ അച്ചടക്കവും കൂട്ടായ്മയും സൗഹൃദവും വളർത്തുന്നതിൽ കായികമേഖലയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ്‌ ദയനന്ദ ബാടൂർ അധ്യക്ഷനായി 

കെ.പി.സി.സി സെക്രട്ടറി അഡ്വ. സുബ്ബറൈ, ഡി.സി.സി ജനറൽ സെക്രട്ടറി ജെ.എസ്. സോമശേഖര, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുലൈമാൻ ഉജംപദവ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജുനൈദ് ഉറുമി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷാനിദ് കയ്യംകുടൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിദ ഉജംപദവ്, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിസ്രിയ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കേശവ എസ്.ആർ., ബാലകൃഷ്ണ റൈ, എസ്.എ. അബ്ദുല്ല, നാസിർ മൊഗ്രാൽ, സലിം പുത്തിഗെ, ഹേമലത കോടോത്ത്, നാരായണ നമ്പ്യാർ, ദാമോദർ ഷെട്ടി, കുഞ്ഞഹമ്മദ് കയ്യംകുടൽ, റാസി കയ്യംകുടൽ, റഫീഖ് കുണ്ടാർ, ഫാറൂഖ് എഫ്.ആർ.കെ. ഷെറിൽ കയ്യംകുടൽ, എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post